Close

ഒടിയൻ – സിനിമയ്ക്കു പിന്നിലെ രഹസ്യം

ഒടിയൻസിനിമയ്ക്കു പിന്നിലെ രഹസ്യം

odiyan

ഒടിയൻ – എല്ലാരും കാത്തിരുന്ന സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. എന്താണ് ഈ ചിത്രത്തിന്റെ രഹസ്യം ? ഇതുവരെ പുറത്തുവിടാത്ത രഹസ്യം ഇതാ. ഒടിയൻ ഇതുവരെ സിനിമ ലോകം കണ്ടിട്ടില്ലാത്ത പുതുമകളും ആയി എത്തുന്ന സിനിമ. ഇതുവരെ കാണാത്ത രൂപം, ഇതുവരെ കാണാത്ത കഥ, ഇതുവരെ കാണാത്ത മുന്നൊരുക്കങ്ങൾ. ഇതൊക്കെയാണ് ഈ സിനിമയെ ഇത്രയ്ക്കു വേറിട്ടത് ആകുന്നത്. ചിത്രത്തിന്റെ ആദ്യ പ്രെഖ്യാപനം മുതൽ ആ സസ്പെൻസ് കാത്തു സൂക്ഷിക്കാൻ അണിയറ പ്രവർത്തകർ പ്രേത്യേകം ശ്രെദ്ധിക്കുന്നുണ്ട്. ആദ്യ ടീസർ വന്നത് മുതൽ ആരാധകരും സിനിമാലോകവും ഓടിയനായുള്ള കാത്തിരിപ്പിലാണ്. സിനിമക്കായി ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതു രൂപത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. അദ്ദേഹം ഓടിയനായി തന്റെ ഭാരം കുറച്ചു.

പരസ്യ സംവിദായകനായ വി എ ശ്രീകുമാർ സിനിമ സംവിധയകാൻ ആകുന്ന ആദ്യ സിനിമാണ് ഒടിയൻ. കഥ കെ ഹരികൃഷ്ണൻ. ഇത് ഓടിയന്റെ കഥയാണ്, അത്ഭുത മനുഷ്യൻ ആയ ഓടിയന്റെ കഥ. കേരളത്തിൽ പണ്ട് പാടി പറഞ്ഞു പ്രെചാരിച്ചിരുന്ന ഓടിയന്റെ കഥ. പരകായപ്രേവേശവും, അത്ഭുത സിദ്ധികളും മറ്റും ഉള്ള ഓടിയന്റെ കഥ. പണ്ടുകാലത്തെ മലബാറിൽ ഉണ്ടായിരുന്ന പ്രേത്യേകതരം ആൾകാർ ആണ് ഓടിയന്മാർ. അവർക്കു പല പല അത്ഭുത സിദ്ധികളും, രീതികളും , ചിട്ടകളും മറ്റും ഉണ്ടാരുന്നു. നിന്ന നിൽപ്പിൽ മായാനും മറയാനും കഴിവുള്ളവർ ആയിരുന്നു ഓടിയന്മാർ എന്നാണ് വെപ്പ്. ഇവരെ മന്ത്രവാദികൾ എന്ന് പോലും വിശ്വസിച്ചു പോന്നിരുന്നു. മലബാറിലെ ഒരു പ്രേത്യേക പ്രേദേശത്തു പാർത്തിരുന്നവർ ആണ് അവർ. പല വിളിപ്പേരുകളിലും അവർ അറിയപ്പെട്ടിരുന്നു.

 

എന്തായാലും മോഹൻലാൽ ഈ വേഷം എങ്ങനെ ചെയ്യും എന്ന് കാത്തിരിക്കുകയാണ് സിനിമ ലോകം. മോഹൻലാൽ ഒടിയൻ ആയി എത്തുമ്പോൾ കൂടെ മഞ്ജു വാരിയേറും പ്രകാശ് രാജ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ബിഗ് ബജറ്റ് സിനിമയിലെ മറ്റുതാരങ്ങൾ സിദ്ദിഖ്, ഇന്നസെന്റ്, നരേൻ, കൈലാശ്ശ്, സന അൽത്താഫ്, അപ്പനി ശരത്, നന്ദു തുടങ്ങിയവർ ആണ്. ചിത്രത്തിൽ മോഹൻലാൽ ഓടിയനായും, മഞ്ജു വാരിയർ പ്രഭ എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത്, പ്രകാശ് രാജ് രാവുണ്ണിയായും എത്തുന്നു. ഇതുവരെ ഉള്ള വിവരങ്ങൾ വെച്ച് മലയാള സിനിമ അടുത്തിടെ കണ്ടത്തിൽവെച്ച ഏറ്റവും നല്ല ഒരു ത്രില്ലെർ സിനിമ ആയിരിക്കും പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്.

 

കെ ഹരികൃഷ്ണൻ തിരക്കഥ എഴുതി വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിദാനം ചെയ്യുന്ന സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുമ്പോൾ വിതരണം നടത്തുന്നത് മാക്സ്‌ലാബ് സിനിമാസ് ആണ്. സങ്കട്ടണം പുലിമുരുഗൻ ചെയ്ത പീറ്റർ ഹെയ്‌നും, കലാ സംവിദാനം പ്രശാന്ത് മാധവ്, സാബു സിറിൽ നിർമാണ സംവിദാനം, ഷാജികുമാർ ഛായാഗ്രണം നിർവഹിക്കുമ്പോൾ റഫീഖ് അഹമ്മദിന്റെയും ലക്ഷ്മി ശ്രീകുമാറിന്റെയും വരികൾക്ക് എം ജയചന്ദ്രൻ ആണ്ഗാനങ്ങൾക്ക് ഈണം പകരുന്നത്. ശ്രേയ ഘോഷാൽ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വിക്രം വേധക്ക് ശേഷം, മലയാളത്തിൽ ആദ്യമായി എത്തുന്ന സി സ് സാം സിനിമ സ്കോർ ചെയുന്നു. എഡിറ്റിംഗ് ജോണിക്കുട്ടി നിർവഹിക്കും. 2017 മാർച്ച് 25 നു മോഹൻലാൽ അന്നൗൻസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഓഗസ്റ്റ് 25 നു ഉത്തർപ്രദേശിലെ വാരണാസിയിൽ നടന്നു. മറ്റു ലൊക്കേഷനുകൾ പാലക്കാട്, താഷ്‌റഖ്,ഉദുമല്പേട്ടയ്, പൊള്ളാച്ചി,ഹൈദരാബാദ് എന്നിവിടങ്ങൾ ആണ്. നിങ്ങളെ പോലെ ഒരു നല്ല സിനിമയ്ക്കു ആയുള്ള കാത്തിരിപ്പിൽ ആണ് ഞങ്ങളും, filme9 ന്റെ ഭാഗത്തുനിന്നും ഒടിയൻ സിനിമയ്ക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

 

 

Related Posts

Leave a Reply

Your email address will not be published. Required fields are marked *